നീറ്റ് പരീക്ഷാകേന്ദ്രം ഖത്തറിലും അനുവദിക്കണം.; കൾച്ചറൽ ഫോറം

neet exam

ദോാഹ: നീറ്റ് പരീക്ഷാകേന്ദ്രം ഖത്തറിലും അനുവദിക്കണമെന്ന് കൾച്ചറൽ ഫോറം സംസ്ഥാന സമിതി ആവശ്യപെട്ടു.വർഷങ്ങളായി പ്രാവാസലോകത്തെ വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ഈ ആവശ്യം സർക്കാർ വളരെ ഗൗരവത്തിൽ കാണണം . ഈ ആവശ്യമുന്നയിച്ചു കേന്ദ്ര മാനവവിഭവശേഷി മന്ത്രിക്കും , ഖത്തറിലെ ഇന്ത്യൻ അംബാസഡർക്കും നിവേദനം നൽകാനും കൾച്ചറൽ ഫോറം തീരുമാനിച്ചു. നൂറുക്കണിക്കിന് കുട്ടികളാണ് നീറ്റ്‌ പരീക്ഷ എഴുതാൻ വേണ്ടി മാത്രമായി ഓരോ വർഷവും നാട്ടിലേക്ക് യാത്ര തിരിക്കുന്നത് . ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നീറ്റ്‌ പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചു അതിനു പരിഹാരമുണ്ടാകണമെന്നും കൾച്ചറൽ ഫോറം ആവശ്യപെട്ടു കുവൈറ്റിൽ നീറ്റ് സെന്റർ അനുവദിച്ച നടപടിയെ സംസ്ഥാന സമിതി സ്വാഗതം ചെയ്തു . യോഗത്തിൽ ആക്ടിങ് പ്രസിഡന്റ്‌ സാദിഖ് ചെന്നാടൻ അധ്യക്ഷത വഹിച്ചു. മജീദ് അലി, താസീൻ ആമീൻ, ഗഫൂർ എ ആ ർ, ഇദ്രീസ് ഷാഫി, ചന്ദ്രമോഹൻ, റഷീദ് അലി, തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുനീഷ് എ സി സ്വാഗതവും വൈസപ്രസിഡന്റ് മുഹമ്മദ്കുഞ്ഞി സമാപന പ്രസംഗവും നടത്തി.