Wednesday, July 6, 2022
HomeNewsfeedഖത്തറിലെ അമേരിക്കന്‍ സൈനിക താവളം വികസിപ്പിക്കുന്നു; പുതിയ കെട്ടിടങ്ങള്‍ തുറന്നു

ഖത്തറിലെ അമേരിക്കന്‍ സൈനിക താവളം വികസിപ്പിക്കുന്നു; പുതിയ കെട്ടിടങ്ങള്‍ തുറന്നു

ദോഹ: ഖത്തറിലെ അമേരിക്കന്‍ സൈനിക താവളമായ അല്‍ ഉദൈദ് എയര്‍ബേസില്‍ നിര്‍മിച്ച പുതിയ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു. സൈനികരുടെ താമസത്തിനായി ഒരുക്കിയ ഡോര്‍മിറ്ററികളാണ് അമീരി കോര്‍പ്‌സ് ഓഫ് എന്‍ജീനീയേഴ്‌സ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഇസ്സ അലി അല്‍ കുബൈസി ഉദ്ഘാടനം ചെയ്തത്. അമീരി കോര്‍പ്‌സ് ഓഫ് എന്‍ജീനീയേഴ്‌സിന്റെ മേല്‍നോട്ടത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള രണ്ട് കെട്ടിടങ്ങളാണ് പുതുതായി നിര്‍മിച്ചതെന്ന് അല്‍ കുബൈസി പറഞ്ഞു.

ഖത്തറും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക, സുരക്ഷാ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ദോഹ യുഎസ് എംബസിയുടെ ചുമതലക്കാരനായ ജോണ്‍ ഡെസ്രോച്ചര്‍ പറഞ്ഞു. 2018ല്‍ അല്‍ ഉദൈദ് എയര്‍ബേസ് വികസന പദ്ധതിക്ക് തറക്കല്ലിട്ട പ്രതിരോധ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യക്ക് അദ്ദേഹം നന്ദി അറിയിച്ചു.
New buildings inaugurated at Al Udeid Air Base as part of expansion project
ALSO WATCH

Most Popular