ഖത്തറില്‍ വെള്ളിയാഴ്ച്ച മുതല്‍ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍; മാസ്‌ക്ക് നിര്‍ബന്ധമാക്കി

Qatar covid

ദോഹ: വെള്ളിയാഴ്ച്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കാന്‍ ഖത്തര്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് താഴെ പറയുന്ന നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

1. വെള്ളിയാഴ്ച്ച മുതല്‍ തുറസ്സായ സ്ഥലങ്ങളിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക്ക് നിര്‍ബന്ധം. തുറസ്സായ സ്ഥലത്ത് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കു മാത്രമാണ് ഇളവ്.

2. കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍, ഇവന്റുകള്‍ എന്നിവ താഴെ പറയുന്ന നിബന്ധനകളോട് കൂടി നടത്താം
-തുറസ്സായ സ്ഥലങ്ങളില്‍ പരമാവധി 75 ശതമാനം പേര്‍ മാത്രം
– അടച്ചിട്ട സ്ഥലങ്ങളില്‍ പരമാവധി 50 ശതമാനം പേര്‍ മാത്രം. ഇതില്‍ 90 ശതമാനം പേരും വാക്‌സിനെടുത്തവര്‍ ആയിരിക്കണം. വാക്‌സിനെടുക്കാത്തവര്‍ കോവിഡ് പരിശോധന നടത്തണം

പരിപാടികള്‍ സംഘടിപ്പിക്കും മുമ്പ് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കണം.