Wednesday, December 1, 2021
HomeGulfQatarഖത്തറില്‍ കോവിഡ് രോഗികൾക്കായി പുതിയ മരുന്ന് പരീക്ഷിക്കുന്നു: ഡോ. മുന അല്‍ മസ്ലമാനി

ഖത്തറില്‍ കോവിഡ് രോഗികൾക്കായി പുതിയ മരുന്ന് പരീക്ഷിക്കുന്നു: ഡോ. മുന അല്‍ മസ്ലമാനി

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ചവര്‍ക്ക് അടിയന്തിര കേസുകളില്‍ പുതിയ മരുന്ന് നല്‍കി തുടങ്ങിയതായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്ലമാനി പറഞ്ഞു. ഈ മരുന്നിന്റെ ഒരു ഡോസ് മാത്രമാണ് രോഗബാധിതര്‍ക്ക് നല്‍കുന്നതെന്നും അവര്‍ ട്വിറ്ററില്‍ അറിയിച്ചു.

പുതിയ മരുന്നിന് പ്രത്യേക മാനദണ്ഡങ്ങളുണ്ട്. ആരോഗ്യനില വഷളാകുമെന്ന് കരുതുന്ന രോഗികള്‍ക്ക് മാത്രമാണ് ഇത് നല്‍കുന്നത്. ശരീരത്തില്‍ വൈറസിന്റെ പുനരുല്‍പാദനം തടയുകയാണ് ഈ ചികില്‍സയുടെ ലക്ഷ്യം. അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമാണ് ഈ ചികിത്സ അനുവദനീയമെന്നും ഡോ. അല്‍ മസ്ലമാനി കൂട്ടിച്ചേര്‍ത്തു.

കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്ററിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും ഡോ. അല്‍ മസ്ലമാനി വിശദീകരിച്ചു. ഖത്തറില്‍ കോവിഡ് കേസുകള്‍ ചികില്‍സിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണിത്. 65 ഓളം കിടക്കകളുള്ള പ്രത്യേക മുറികളാണ് കേന്ദ്രത്തിലുള്ളത്. കോവിഡ് സംശയിക്കുന്ന കേസുകളില്‍ ലബോറട്ടറി പരിശോധന, വാക്‌സിനേഷന്‍ കേന്ദ്രം തുടങ്ങിയ സംവിധാനങ്ങളും ഇവിടെയുണ്ടെന്ന് അവര്‍ അറിയിച്ചു.

 

Most Popular