ഖത്തറില്‍ പുതിയ ക്വാറന്റീന്‍ പ്രോട്ടോക്കോള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍; മെക്കെയ്ന്‍സില്‍ മെയ് 14 വരെ ബുക്കിംഗ് ലഭ്യമല്ല

ദോഹ: ഖത്തറില്‍ പുതിയ ക്വാറന്റീന്‍ പ്രോട്ടോക്കോള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്. പുതിയ ക്വാറന്റീന്‍ പ്രോട്ടോക്കോളിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന ഡിസ്‌കവര്‍ ഖത്തറിന്റെ മുഴുവന്‍ ബുക്കിംഗുകളും കാന്‍സല്‍ ചെയ്യുകയും പുതുതായി ബുക്കിംഗ് ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കും കുറഞ്ഞവരുമാനക്കാരായ കമ്പനി തൊഴിലാളികള്‍ക്കുമുള്ള മെക്കെയ്ന്‍സില്‍ മെയ് 14 വരെ ബുക്കിംഗ് ലഭ്യമല്ല. അതേസമയം ഗാര്‍ഹിക തൊഴിലാളികള്‍ക്കും കമ്പനി ജീവനക്കാര്‍ക്കും മെക്കെയ്ന്‍സില്‍ ഇപ്പോള്‍ ക്വാറന്റൈന്‍ പാക്കേജ് ബുക്ക് ചെയ്യാമെന്നാണ് ഡിസ്‌കവര്‍ ഖത്തറിന്റെ വെബ്‌സൈറ്റില്‍ പറയുന്നതെങ്കിലും മെയ് 14 വരെ ബുക്കിംഗ് ലഭ്യമല്ല.

ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നും ദോഹയിലെത്തുന്നവര്‍ക്കുള്ള പുതിയ ക്വാറന്റൈന്‍ പ്രോട്ടോക്കോള്‍ ഇന്ന് മുതല്‍ നിവലില്‍ വരാനിരിക്കെ
ഡിസ്‌കവര്‍ ഖത്തര്‍ പത്ത് ദിവസത്തെ ക്വാറന്റൈന്‍ ബുക്കിംഗ് ഇന്നലെ രാവിലെ ആരംഭിച്ചിരുന്നു. വിവിധ വില നിലവാരത്തിലുള്ളേ നിരവധി ഹോട്ടലുകള്‍ ലഭ്യമായതിനാല്‍ ധാരാളമാളുകളാണ് ഇന്നലെ തന്നെ ബുക്കിംഗ് സ്വന്തമാക്കിയത്.