ദോഹ: ഇന്ത്യക്കാര്‍ക്ക് പുതിയ സന്ദര്‍ശന വിസ, ഫാമിലി വിസ, ടൂറിസ്റ്റ് വിസ എന്നിവ ഖത്തര്‍ നല്‍കിയിട്ടില്ലെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. സന്ദര്‍ശന വിസകള്‍ വീണ്ടും അനുവദിക്കുന്നതായുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിനെ തുടര്‍ന്നാണ് ഇന്ത്യന്‍ എംബസി വിശദീകരണം നല്‍കിയത്.
കോവിഡ് വ്യാപനം നിയന്ത്രിക്കാനായി ഖത്തര്‍ പുതിയ വിസിറ്റ് വിസ / ഫാമിലി / ടൂറിസ്റ്റ് വിസകള്‍ നല്‍കുന്നില്ലെന്ന് ട്വിറ്ററിലൂടെ എംബസി അറിയിച്ചു. ഇക്കാര്യത്തില്‍ ഖത്തര്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എംബസി സ്ഥിരീകരിച്ചു.