NIARC ഖത്തർ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ

നെസ്റ്റ് ഇൻ്റർനാഷണൽ അക്കാദമി ആൻ്റ് റിസർച്ച് സെൻ്റർ (NIARC) ഖത്തർ ചാപ്റ്ററിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മാനേജ്മെൻ്റ് കമ്മറ്റി ചെയർമാൻ താഹ ഹംസ, ജനറൽ സെക്രട്ടറി ഷാഹനാസ് എടോടി, ട്രഷറർ സിറാജ് അബ്ദുൽ കാദർ, വൈസ് ചെയർമാൻമാർ ഷഹജർ, ഖാലിദ് സിപി, സെക്രട്ടറിമാർ മുഹമ്മദലി മനാർ, ജാഫർ തങ്ങൾ, ഓർഗനൈസിംഗ്‌ സെക്രട്ടറി റാസിക് കെവി, ചീഫ് എക്കൗണ്ടൻ്റ് നബീൽ വി പി എന്നിവരെയും വിവിധ വകുപ്പ് കൺവീനർമാരായി ഫൈസൽ മൂസ (പബ്ലിക്ക് റിലേഷൻ), നാസർ ഇ കെ (ICBF ഇൻഷുറൻസ്) മുസ്തഫ ഈണം (ഇവൻ്റ് മാനേജ്മെൻ്റ്), ഷഫീഖ് (യൂത്ത് സർവ്വീസ്), റോജി മാത്യു ( മെമ്പേർസ് വെൽഫെയർ) എന്നിവരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

നിയാർക്കിൻ്റെ പുതിയ അഡ്വൈസറി കൗൺസിലും നിലവിൽ വന്നു. വെൽകെയർ ഗ്രൂപ്പിൻ്റെ എംഡിയും നിയാർക്ക് ഗ്ലോബൽ കമ്മറ്റി ചെയർമാനുമായ അഷ്റഫ് കെ പി യാണ് ചീഫ് പാട്രോൺ. കൗൺസിൽ ചെയർമാൻ ആയി ഹമീദ് എം ടി യെയും വൈസ് ചെയർമാനായി രാമൻ നായരെയും തിരഞ്ഞെടുത്തു. മുൻ മാനേജ്മെൻ്റ് ചെയർമാൻ ബഷീർ വി പി, സമീർ എരാമല , മുഹമ്മദലി കെ കെ വി, ഹംസ കെ കെ എന്നിവർ അഡ്വൈസറി കൗൺസിൽ അംഗങ്ങളായിരിക്കും. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുൻസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന ഭിന്ന ശേഷിക്കാരായ കുട്ടികളുടെ പരിചരണത്തിനും പരിശീലനത്തിനുമായി അന്തർദേശീയ നിലവാരത്തിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് നിയാർക്ക്.