Wednesday, November 30, 2022
HomeNewsfeedബൈക്കുകളുടെയും കാറുകളുടെയും ശബ്ദശല്യം; ലുസൈല്‍ നിവാസികള്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നു

ബൈക്കുകളുടെയും കാറുകളുടെയും ശബ്ദശല്യം; ലുസൈല്‍ നിവാസികള്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നു

ബൈക്കുകളുടെയും കാറുകളുടെയും ശബ്ദശല്യം; ലുസൈല്‍ നിവാസികള്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നു

ദോഹ: രാത്രിയില്‍ ബൈക്കുകളും കാറുകളും നിയമവിരുദ്ധമായി റേസിങ് നടത്തുന്നത് കാരണം ഉറക്കം നഷ്ടപ്പെടുന്നതായി ഖത്തറിലെ ലുസൈല്‍ നിവാസികളുടെ പരാതി. പാതിരാത്രിയില്‍ പോലും മോട്ടോര്‍ ബൈക്കുകളും സ്‌പോര്‍ട്‌സ് കാറുകളും ഇരമ്പുന്ന ശബ്ദവുമായി പോകുന്നുവെന്ന് ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍ പരാതിപ്പെടുന്നു.

പല കുടുംബങ്ങളും വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിച്ചെങ്കിലും പരിഹാരം ഉണ്ടായില്ലെന്നാണ് പരാതി. കഴിഞ്ഞ വര്‍ഷം ഇവിടെയുള്ള 799ഓളം താമസക്കാര്‍ ഒപ്പിട്ട ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അടിയന്തര നടപടി സ്വീകരിക്കുകയും താമസ കേന്ദ്രങ്ങളില്‍ രാത്രി 9നും രാവിലെ 7നും ഇടയില്‍ മോട്ടോര്‍ ബൈക്കുകള്‍ ഓടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ട്രാഫിക് പോലിസും സജീവമായി ഇറങ്ങുകയും നിരവധി ബൈക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തതോടെ പ്രശനം ഏറെക്കുറെ ഒതുങ്ങിയിരുന്നു. എന്നാല്‍, ഈ വര്‍ഷം മാര്‍ച്ച് മാസത്തോടു കൂടി വീണ്ടും ഇത്തരക്കാര്‍ രംഗത്തെത്തി. മറീനയ്ക്ക് സമീപവും ലുസൈല്‍ എക്പ്രസ് വേ പരിസരങ്ങളിലുമാണ് പ്രധാന ശല്യം. തണുപ്പ് കാലത്തിന് തുടക്കമായതോടെ ബൈക്കുകളുടെയും കാറുകളുടെയും ശല്യം രൂക്ഷമായിട്ടുണ്ട്.

മിക്ക വാഹനങ്ങളിലും പൊട്ടിത്തെറിക്കുന്ന ശബ്ദം സൃഷ്ടിക്കുന്ന എക്‌സോസ്റ്റുകള്‍ ഘടിപ്പിച്ചാണ് റേസിങ് നടത്തുന്നത്. ഖത്തറിലെ ട്രാഫിക് ചട്ടപ്രകാരം നിയമവിരുദ്ധമാണിത്. അധികൃതരുടെ അനുമതിയില്ലാതെ കാര്‍, ബൈക്ക് റേസിങ് നടത്തുന്നത് ഒരു മാസം മുതല്‍ മൂന്ന് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. 10,000 റിയാല്‍ മുതല്‍ 50,000 റിയാല്‍ വരെ പിഴയും ലഭിക്കും.

Most Popular