Wednesday, December 1, 2021
HomeNewsfeedപുറത്ത് നിന്ന് വാക്‌സിനെടുത്തവര്‍ക്കും ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് ലഭിക്കും

പുറത്ത് നിന്ന് വാക്‌സിനെടുത്തവര്‍ക്കും ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് ലഭിക്കും

ദോഹ: വാക്‌സിന്‍ ഡോസുകള്‍ മിക്‌സ് ചെയ്യുന്നതില്‍ പ്രശ്‌നമില്ലെന്നും ഖത്തറിന് പുറത്ത് നിന്ന് വ്യത്യസ്ഥ വാക്‌സിനെടുത്തവര്‍ക്കും ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് ലഭിക്കുമെന്നും അധികൃതര്‍. ഫൈസര്‍ ബയോണ്‍ടെക്, മോഡേണ വാക്‌സിന്‍ ഡോസുകളാണ് ഖത്തറില്‍ ലഭിക്കുകയെന്ന് വാക്‌സിന്‍ വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത്ത് പറഞ്ഞു.

നിലവില്‍ രണ്ടാം ഡോസ് എടുത്ത് ആറ് മാസം പൂര്‍ത്തിയാക്കിയവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭിക്കും. മാറാരോഗികള്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍, ജോലിയുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുമായി ഇടപഴകേണ്ടി വരുന്നവര്‍ തുടങ്ങിയവര്‍ എത്രയും പെട്ടെന്ന് ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് അവര്‍ പറഞ്ഞു.

രണ്ട് ഡോസ് പൂര്‍ത്തിയാക്കിയവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്ന(വരുന്ന രാജ്യത്തിന് അനുസരിച്ച്) നിബന്ധന തുടരും. എന്നാല്‍, പല രാജ്യങ്ങളിലും കോവ്ിഡിന്റെ പുതിയ തരംഗം വ്യാപിക്കുന്നതിനാല്‍ യാത്ര ചെയ്യുന്നവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതാണ് ഉചിതമെന്നും അല്‍ബയാത്ത് പറഞ്ഞു.

 

Most Popular