Friday, October 7, 2022
HomeNewsfeedനാളെയും മറ്റന്നാളും ദോഹ മെട്രോ സര്‍വീസ് ഇല്ല; ഞായറാഴ്ച്ച മുതല്‍ 20 ശതമാനം പേര്‍ മാത്രം

നാളെയും മറ്റന്നാളും ദോഹ മെട്രോ സര്‍വീസ് ഇല്ല; ഞായറാഴ്ച്ച മുതല്‍ 20 ശതമാനം പേര്‍ മാത്രം

ദോഹ: ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വെള്ളി, ശനി ദിവസങ്ങളില്‍ ദോഹ മെട്രോ സര്‍വീസ് ഉണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച്ച മുതല്‍ 20 ശതമാനം പേര്‍ക്കു മാത്രമായിരിക്കും മെട്രോയില്‍ പ്രവേശനം. മെട്രോയിലെ പുകവലിക്കാനുള്ള സ്ഥലങ്ങള്‍ അടച്ചിടും. ഭക്ഷണമോ പാനീയങ്ങളോ അനുവദിക്കില്ല. ബസ്സുകളിലും 20 ശതമാനം പേര്‍ക്കു മാത്രമായിരിക്കും അനുമതി. ചില റൂട്ടുകളില്‍ ബസ് സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്.
ALSO WATCH

Most Popular