തൊഴിലാളികള്‍ക്ക് മാസ്‌ക്ക് ഇല്ല; വക്‌റയില്‍ രണ്ടു കമ്പനികള്‍ക്കെതിരേ നടപടി

IMAGE FOR REPRESENTATIVE PURPOSE ONLY

ദോഹ: തൊഴിലാളികളെ ഫേസ് മാസ്‌ക്ക് ഇല്ലാതെ ജോലിയെടുപ്പിച്ച ഖത്തറിലെ രണ്ടുകമ്പനികള്‍ക്കെതിരേ തൊഴില്‍ മന്ത്രാലയം നടപടിയെടുത്തു. വക്‌റയിലെ രണ്ടു നിര്‍മാണ കമ്പനികള്‍ക്കെതിരേയാണ് മന്ത്രാലയം നടപടി സ്വീകരിച്ചത്.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് തൊഴിലാളികള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. വീഴ്ച്ച വരുത്തുന്ന കമ്പനികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. വീഴ്്ച്ച വരുത്തിയ കമ്പനി അധികൃതരെ തുടര്‍ നടപടികള്‍ക്കായി കൈമാറി.

തൊഴിലിടങ്ങളില്‍ മാസ്‌ക്ക് ധരിക്കാതെ ജോലി ചെയ്താല്‍ പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് കേസെടുക്കുക. മൂന്നവര്‍ഷം വരെ തടവും രണ്ടു ലക്ഷം റിയാല്‍ പിഴയുമാണ് ഇതിനുള്ള ശിക്ഷ.

Two construction companies in Al Wakra have been pulled up by the Ministry of Administrative Development, Labour and Social Affairs for letting workers work without wearing face masks.