Friday, January 28, 2022
HomeNewsfeedഖത്തറില്‍ ഇന്‍കം ടാക്‌സ് പരിഗണനയിലില്ല; വാറ്റ് നിയമനിര്‍മാണം പുരോഗമിക്കുന്നു

ഖത്തറില്‍ ഇന്‍കം ടാക്‌സ് പരിഗണനയിലില്ല; വാറ്റ് നിയമനിര്‍മാണം പുരോഗമിക്കുന്നു

ദോഹ: ഖത്തറില്‍(Qatar) വരുമാനത്തിന് നികുതി(income tax) ചുമത്തുന്ന കാര്യം പരിഗണനിയിലില്ലെന്ന് ജനറല്‍ ടാക്‌സ് അതോറിറ്റി പ്രസിഡന്റ് ഇസ്സ അല്‍ മുഹന്നദി. വാറ്റ്(value added tax)നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങള്‍ രൂപീകരിച്ച് കൊണ്ടിരിക്കുന്നതേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാജ്യത്തിന്റെ വരുമാന സ്രോതസ്സുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നികുതികളെന്നും നികുതികളെ കൃത്യമായി ക്രോഡീകരിക്കാനുള്ള നീക്കങ്ങള്‍ അധികൃതര്‍ നടത്തുന്നുണ്ടെന്നും മുഹന്നദി കൂട്ടിച്ചേര്‍ത്തു. വ്യവസായങ്ങളുടെ പ്രവര്‍ത്തനത്തെ നികുതി അടവ് പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ ഇളവ് നല്‍കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ ഖത്തറില്‍ രണ്ട് തരത്തിലുള്ള നികുതികളാണ് ചുമത്തുന്നത്. ഒന്ന് കമ്പനികളില്‍ വിദേശ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിനുള്ള നികുതി. സോഫ്റ്റ് ഡ്രിങ്ക്‌സ്, എനര്‍ജി ഡ്രിങ്ക്‌സ്, പുകയില തുടങ്ങിയവയ്ക്ക് ചുമത്തുന്ന സെലക്ടീവ് ടാക്‌സ് ആണ് രണ്ടാമത്തെ നികുതി.

Most Popular