Saturday, January 22, 2022
HomeNewsfeedഖത്തര്‍ ദേശീയ ദിനത്തിന് ഇത്തവണ കാലാള്‍പ്പടയുടെ സര്‍പ്രൈസ്; ഇതുവരെ ലോകം കാണാത്ത ഷോ

ഖത്തര്‍ ദേശീയ ദിനത്തിന് ഇത്തവണ കാലാള്‍പ്പടയുടെ സര്‍പ്രൈസ്; ഇതുവരെ ലോകം കാണാത്ത ഷോ

ദോഹ: ഇത്തവണ ഖത്തര്‍ ദേശീയ ദിനത്തിന് സൈനിക വാഹനങ്ങള്‍ പങ്കെടുക്കില്ല. പകരം കാലാള്‍പ്പടയുടെ ആരെയും അമ്പരപ്പിക്കുന്ന പ്രത്യേക ഷോ ആണ് ഒരുക്കിയിരിക്കുന്നത്. മേജര്‍ ജനറല്‍ സാലിം ബിന്‍ ഫഹദ് അല്‍ അഹ്ബാബി ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ദേശീയ ദിനത്തിന് ഇക്കുറി വലിയൊരു സര്‍പ്രൈസ് ഉണ്ടാവും. അത് എന്താണ് വെളിപ്പെടുത്തുന്നില്ല. ലോകം ഇതുവരെ കാണാത്ത സ്‌പെഷ്യല്‍ ഷോ ആണ് ഇത്തവണത്തെ പ്രത്യേകത. കാലാള്‍പ്പടയുടെ അല്‍ഭുതപ്പെടുത്തുന്ന പ്രകടനം കാണാം- അല്‍ അഹ്ബാബി പറഞ്ഞു.

കോര്‍ണിഷില്‍ മറ്റ് പരിപാടികള്‍ നടക്കുന്നതിനാലാണ് ഇത്തവണ സൈനിക വാഹനങ്ങള്‍ ഒഴിവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2022ലും സമാനമായിരിക്കും. കോര്‍ണിഷിലെ ഒരു സ്ട്രീറ്റ് കാലാള്‍പ്പടയുടെ ഷോക്ക് വേണ്ടിയും രണ്ടാമത്തെ സ്ട്രീറ്റ് സേവനങ്ങള്‍ക്കു വേണ്ടി മാത്രമായും ഉപയോഗിക്കും.

കത്താറ, സൂഖ് വാഖിഫ്, സൂഖ് അല്‍ വക്‌റ എന്നിവിടങ്ങളിലും ദേശീയ ദിനത്തോടനുബന്ധിച്ച് സൈനികരുടെ പ്രത്യേക ഷോകള്‍ ഉണ്ടാവും.

അറബ് കപ്പ് നടക്കുന്നതിനാലാണ് ദേശീയ ദിനത്തിന് പ്രത്യേകമായ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. ഖത്തര്‍ നാവിക സേനയുടെയും വ്യമോസേനയുടെയും ഏറ്റവും പുതിയ കപ്പലുകളും വിമാനങ്ങളും പരിപാടിയില്‍ പങ്കെടുക്കും.

 

Most Popular