ദോഹ: ഖത്തര്‍ ദേശീയ ലൈബ്രറിയില്‍(Qatar National Library) സന്ദര്‍ശകര്‍ക്ക് ഇനി മുതല്‍ മുന്‍കൂര്‍ അപ്പോയിന്മെന്റ് വേണ്ട. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായാണ് നാഷനല്‍ ലൈബ്രറിയില്‍ പ്രീ ഓണ്‍ലൈന്‍ അപ്പോയന്റ്മെന്റ് സംവിധാനം ഒഴിവാക്കിയത്. ഇനി മുതല്‍ എത്ര പേര്‍ക്കും ലൈബ്രറിയിലെത്താം.
ശനി മുതല്‍ വ്യാഴം വരെ രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണ് പ്രവര്‍ത്തന സമയം. വെള്ളിയാഴ്ച വൈകീട്ട് നാലു മുതല്‍ എട്ടു വരെയായിരിക്കും പ്രവര്‍ത്തനം. അതേസമയം, ലൈബ്രറിക്കകത്ത് സാമൂഹിക അകലം പാലിക്കല്‍, മാസ്ക് ധരിക്കല്‍, ഇഹ്തിറാസ് ഗ്രീന്‍ സ്റ്റാറ്റസ് തുടങ്ങിയ മുന്‍കരുതല്‍ പാലിക്കണം.
കുട്ടികളുടെ ലൈബ്രറിയും വരുന്ന വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. ശനി മുതല്‍ വ്യാഴം വരെ രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറര വരെയും വെള്ളിയാഴ്ച വൈകീട്ട് നാലു മുതല്‍ ആറര വരെയുമാണ് കുട്ടികളുടെ ലൈബ്രറി പ്രവര്‍ത്തിക്കുക.