ദോഹ: ഖത്തറിലെ കഫേകളിലും റസ്റ്റോറന്റുകളിലും ഡെലിവറി മാത്രമേ അനുവദിക്കൂ എന്ന് ഖത്തര്‍ വാണിജ്യ മന്ത്രാലയം. ഉപഭോക്താക്കള്‍ നേരിട്ട് വന്ന് വാങ്ങാന്‍ പാടില്ലെന്നും മന്ത്രാലയം അറിയിച്ചു.
കൊറോണവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഖത്തര്‍ വാണിജ്യവ്യവസായ മന്ത്രാലയം തീരുമാനം കര്‍ശനമാക്കുന്നത്. റസ്റ്റോറന്റുകളുടെയും കോഫീ ഷോപ്പുകളുടെയും വാതിലുകള്‍ അടച്ചിടണം. കടയുടെ പുറത്തോ അകത്തോ ഉപഭോക്താക്കളെ അനുവദിക്കില്ല.
അതേ സമയം ടൂറിസ്റ്റ് ഏരിയകള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, ലുസൈല്‍ സിറ്റി, പേള്‍ എന്നിവടിങ്ങളിലെ കിയോസ്‌ക്കുകള്‍ തുടര്‍ന്നും അടച്ചിടുമെന്നും മന്ത്രാലയം അറിയിച്ചു.
No more takeaways: Cafes and restaurants can only home deliver orders