ദോഹ: ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവേശിക്കുന്നതിനും പുറത്തേക്കു പോകുന്നതിനും തിങ്കളാഴ്ച്ച മുതല്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ഗവണ്മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് അറിയിച്ചു. അതേസമയം, ജനങ്ങള്‍ കോവിഡ് മുന്‍കരുതല്‍ പാലിക്കുന്നു എന്നുറപ്പ് വരുത്താന്‍ ചെക്ക് പോയിന്റുകള്‍ തുടരും.
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കു പോകുന്നവര്‍ തുടര്‍ന്നും ഫേസ് മാസ്ക്ക് ധരിക്കണം. ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. ബസ്സുകളില്‍ പകുതിയില്‍ കൂടുതല്‍ പേര് പാടില്ല. നിരവധി കോവിഡ് കേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ 1 മുതല്‍ 32വരെയുള്ള സ്ട്രീറ്റുകളില്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയത്. തുടര്‍ന്ന് ഘട്ടംഘട്ടമായി നിയന്ത്രണം പിന്‍വലിക്കുകയായിരുന്നു.
No need for permits to enter and exit Industrial Area from Monday: GCO