ദോഹ: 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഖത്തറിലേക്ക് സന്ദര്‍ശക വിസ ലഭിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തറിലേക്ക് സന്ദര്‍ശക വിസയ്ക്ക് ശ്രമിച്ച നിരവധി മലയാളികള്‍ക്ക് പ്രായപരിധി കഴിഞ്ഞതിനാല്‍ വിസ ലഭിക്കില്ലെന്ന മറുപടി ലഭിച്ചു. 61 വയസ്സ് പ്രായമുള്ള തൃശൂര്‍ സ്വദേശിനിക്ക് വേണ്ടി മെത്രാഷില്‍ വിസിറ്റ് വിസയ്ക്ക് ശ്രമിച്ചപ്പോള്‍ പ്രായം നിശ്ചിത പരിധിക്ക് അകത്തല്ല എന്ന മറുപടിയാണ് ലഭിച്ചത്.
നിലവില്‍ പൂര്‍ണമായി വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് ഖത്തറിലേക്ക് വിസിറ്റ് വിസ അനുവദിക്കുന്നത്. റെഡ് ലിസ്റ്റില്‍പ്പെട്ട ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് കുട്ടികള്‍ക്കും ഇക്കാര്യത്തില്‍ ഇളവില്ല. ഫലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ചെറിയ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഖത്തറിലേക്ക് വിസിറ്റ് വിസയില്‍ വരാന്‍ കഴിയില്ലെന്ന സാഹചര്യമാണുള്ളത്.
ALSO WATCH