ഖത്തറില്‍ ഇന്ന്മുതല്‍ അടച്ചൂപൂട്ടേണ്ട സ്ഥാപനങ്ങള്‍ ഇവയാണ്; ആശയക്കുഴപ്പം വേണ്ട

shop closure in qatar

ദോഹ: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അവശ്യ സേവനങ്ങള്‍ അല്ലാത്ത എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ ഇന്നലെ രാത്രി സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. വിവരങ്ങള്‍ ഭാഗികമായി പുറത്തുവന്നതു കാരണം ഏതൊക്കെ ഷോപ്പുകള്‍ അടച്ചുപൂട്ടണം എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാല്‍, ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് വെബ്‌സൈറ്റ് കൃത്യമായ വിവരങ്ങള്‍ സഹിതം ഇന്ന് വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
( https://www.gco.gov.qa/en/briefing-room/sixth-press-conference-for-the-supreme-committee-for-crisis-management/ )
അതു പ്രകാരം ഇന്ന് മുതല്‍ അടച്ചൂപൂട്ടേണ്ട സ്ഥാപനങ്ങള്‍ ഇവയാണ്

1. എല്ല കഫേകളും കഫ്റ്റീരിയകളും
2. വിദ്യഭ്യാസ സേവനങ്ങളും സപ്പോര്‍ട്ട് സെന്ററുകളും
3. ആര്‍ട്ട്, അഭിനയം, വിനോദം തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന സെന്ററുകള്‍
4. വെഡ്ഡിങ്, ഇവന്റ് സര്‍വീസ് ഷോപ്പുകള്‍
5. ഷൂ, വാച്ച് എന്നിവ റിപ്പയര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍

തുറക്കാവുന്ന മറ്റു വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം രാവിലെ 6 മുതല്‍ വൈകീട്ട് 7 വരെയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, മന്ത്രിസഭ നിശ്ചയിച്ച അവശ്യ സേവനങ്ങള്‍, ഫുഡ് സ്റ്റോറുകള്‍, ഫാര്‍മസികള്‍, ഫുഡ് ഡെലിവറി ഉള്‍പ്പെടെയുള്ള ഡെലിവറി സേവനങ്ങള്‍ എന്നിവയെ ഈ നിബന്ധനയില്‍ നിന്ന് ഒഴിവാക്കി. ഈ സ്ഥാപനങ്ങള്‍ക്ക് നേരത്തേ പ്രവര്‍ത്തിക്കുന്ന സമയപ്രകാരം തുടര്‍ന്നും പ്രവര്‍ത്തിക്കാവുന്നതാണ്.

ഇത്തരം നിയന്ത്രണങ്ങള്‍ ആശയക്കുഴപ്പവും ആശങ്കയും ഭീതിയുമൊക്കെ സൃഷ്ടിക്കുമെന്ന് തങ്ങള്‍ മനസ്സിലാക്കുന്നുവെന്നും എന്നാല്‍, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി എല്ലാവരും വീടുകളില്‍ തന്നെ പരമാവധി ഒതുങ്ങിക്കഴിയേണ്ടത് സമൂഹത്തിന്റെ നന്മയ്ക്ക് ആവശ്യമാണെന്നും സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് വ്യക്തമാക്കി.

Non essential business shut down in Qatar