നോര്‍ക്ക: കേരളത്തിലും ഖത്തറിലും ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിച്ചു

Qatar cultural forum help desk

ദോഹ: കോവിഡ് 19 സാഹചര്യത്തില്‍ പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് നോര്‍ക്ക പ്രഖ്യാപിച്ച ധനസഹായ പദ്ധതിയുമായി ബന്ധപ്പെട്ടും മറ്റു സേവനങ്ങള്‍ക്കും കള്‍ച്ചറല്‍ ഫോറം ഖത്തറിലും പ്രവാസി വെല്‍ഫെയര്‍ ഫോറം കേരളത്തിലെ മുഴുവന്‍ ജില്ലകളിലും ഹെല്‍പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചു.

ഖത്തറില്‍ 50263835/55280469 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ നോര്‍ക്ക ധനസഹായവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കുള്ള മറുപടിയും മറ്റുമാര്‍ഗ നിര്‍ദ്ദേശങ്ങളും ലഭ്യമാവുമെന്നും 66693606,55987310 എന്നീ നമ്പറുകളില്‍ അവശ്യ വസ്തുക്കളുടെ സേവനവും 30079798,33173616 എമിഗ്രേഷന്‍,ലീഗല്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട സേവനവും, 50566995,55579648 മെഡിക്കല്‍ അസിസ്റ്റന്‍സ് സേവനവും ലഭ്യമാവുമെന്ന് കള്‍ച്ചറല്‍ ഫോറം കമ്യൂണിറ്റി സര്‍വ്വീസ് വിംഗ് അറിയിച്ചു.

അതോടൊപ്പം പ്രവാസികള്‍ക്ക് വേണ്ടി കേരള ഗവണ്‍മെന്റ് പ്രഖ്യാപിച്ച എല്ലാ സഹായങ്ങളും നേടികൊടുക്കാന്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും പ്രവാസി വെല്‍ഫെയര്‍ ഫോറം ഡസ്‌കുകള്‍ ആരംഭിച്ചതായി പ്രവാസി വെല്‍ഫെയര്‍ ഫോറം സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അറിയിച്ചു.

കോവിഡ് കാലത്ത് തിരിച്ചു പോകാന്‍ കഴിയാതായവര്‍ക്കുള്ള സഹായങ്ങളും പ്രവാസി ക്ഷേമനിധിയുടെ സഹായങ്ങളും ലഭ്യമാക്കാനുള്ള ഓണ്‍ലൈന്‍ അപേക്ഷാ ഫോറങ്ങളാണ് ഹെല്‍പ് ഡസ്‌ക്കുകള്‍ വഴി പൂരിപ്പിച്ചു നല്‍കുന്നത്. നാട്ടിലും ഗള്‍ഫുനാടുകളിലും പ്രയാസമനുഭവിക്കുന്നവര്‍ക്ക് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഭക്ഷണകിറ്റുകളും മരുന്നുകളും മറ്റ് അവശ്യ സേവനങ്ങളും ഹെല്‍പ് ഡസ്‌ക്കുകള്‍ വഴി നല്‍കുന്നുണ്ട്.

ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മാനസിക സംഘര്‍ഷങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിയുംവിധം വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്ന മെഡിക്കല്‍ ടീമിന്റെ സഹായവും ഹെല്‍പ് ഡസ്‌ക് വഴി ലഭ്യമാണ്. 9446461176,8606016678, 7034801193 എന്നീ നമ്പറുകളില്‍ കേരളത്തില്‍ ബന്ധപ്പെടാവുന്നതാണ്.