ദോഹ: ഖത്തറില്‍ നാളെ മുതല്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യത. തുറസ്സായ പ്രദേശങ്ങളില്‍ ശക്തമായ പൊടിപടലമുയരാന്‍ കാറ്റ് കാരണമാവും. മണിക്കൂറില്‍ 12 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെയായിരിക്കും കാറ്റിന്റെ വേഗത. ചില പ്രദേശങ്ങളില്‍ ഇത് 52 കിലോമീറ്റര്‍ വരെയാവും. കാറ്റ് വെള്ളിയാഴ്ച്ച വരെ തുടരുമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മെയ് 29വരെ കടലില്‍ തിരമാലകള്‍ ശക്തമാവാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. തിരമാലകള്‍ 5 മുതല്‍ 8 അടിവരെ ഉയരാം. ചിലയിടങ്ങളില്‍ ഇത് 10 അടിവരെയാവും.
മെയ് അവസാനം മുതല്‍ അല്‍ബവാരി കാറ്റിന് തുടക്കമാവും. ഇത് ജൂലൈ മധ്യംവരെ തുടരും. ഇന്ത്യന്‍ മണ്‍സൂണിന്റെയും അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ ഹൈ-പ്രഷറിന്റെയും ഫലമായി രൂപപ്പെടുന്ന ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റാണ് അല്‍ബവാരി. രാത്രിയില്‍ ശക്തി കുറയുകയും സൂര്യോദയത്തോടെ ശക്തി പ്രാപിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രത്യേകത. ശക്തമായ പൊടി ഉയരുന്നതിനാല്‍ കാഴ്ച്ചാപരിധി കുറയാന്‍ ഇടയാക്കും.
ALSO WATCH