ഖത്തറിനെ തണുപ്പിച്ച് വടക്കുപടിഞ്ഞാറന്‍ കാറ്റ്

qatar cold

ദോഹ: ഖത്തര്‍ നിവാസികള്‍ക്ക് കുളിര് പകര്‍ന്ന് വടക്കുപടിഞ്ഞാറന്‍ കാറ്റ്. ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില മിസഈദിലും തുറൈനയിലും 11 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ദോഹയില്‍ 14 ഡിഗ്രിയായിരുന്നു.

ഇന്ന് പകല്‍ മുഴുവന്‍ താരതമ്യേന തണുപ്പ് അനുഭവപ്പെടും. ചിലയിടങ്ങളില്‍ പൊടിക്കാറ്റുണ്ടാവും. രാത്രി കാറ്റിന്റെ ശക്തികൂടുന്നതിനാല്‍ തണുപ്പ് വര്‍ധിക്കാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ ഭാഗങ്ങളില്‍ അങ്ങിങ്ങായി മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.

Content Highlights: Northwestern wind gives a chill to Qatar residents