ഖത്തറില്‍ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നത് പരിമിതപ്പെടുത്തിയോ?

qatar central bank atm

ദോഹ: ഖത്തറില്‍ എടിഎമ്മില്‍ നിന്നു പണം പിന്‍വലിക്കുന്നത് പരിമിതപ്പെടുത്തിയെന്ന പ്രചരണം വ്യാജമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്(ക്യുസിബി). ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്നും ക്യുസിബി പ്രസ്താവനയില്‍ പറഞ്ഞു.

എടിഎമ്മുകളില്‍ നിന്നു പണം പിന്‍വലിക്കുന്നത് പ്രതിദിനം 5,000 ഖത്തര്‍ റിയാല്‍ ആയി നിജപ്പെടുത്തുമെന്നാണ് പ്രചരണം നടന്നിരുന്നത്. ഇതു സംബന്ധമായി ക്യുസിബിയുടേതെന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന സര്‍ക്കുലര്‍ വ്യാജമാണ്. ഇത്തരം വാര്‍ത്തകള്‍ക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്ന് ക്യുസിബി അറിയിച്ചു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കി.
Notice about limiting ATM withdrawal incorrect: QCB