ദോഹ: കേക്ക് മുറിച്ചും പാര്‍ട്ടി നടത്തിയും വിവാഹ വാര്‍ഷികം ആഘോഷിക്കുന്നവര്‍ക്കിടയില്‍ വ്യത്യസ്തനാവുകയാണ് ഖത്തറിലെ മലയാളി സാമൂഹിക പ്രവര്ത്തകന്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി നൗഫല്‍ കട്ടുപ്പാറയാണ് ഹമദ് ബ്ലഡ് ബാങ്കില്‍ രക്തദാനം നടത്തി 10ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. സ്വയം രക്തദാനം ചെയ്യുന്നതിനൊപ്പം സുഹൃത്തുക്കളെയും നൗഫല്‍ ഇതില്‍ പങ്കാളികളാക്കി. ഭാര്യക്കും രക്തം ദാനം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാലാണ് നല്‍കാതിരുന്നതെന്ന് നൗഫല്‍ ഗള്‍ഫ് മലയാളിയോട് പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷം തുടര്‍ച്ചയായി നൗഫല്‍ വിവാഹ വാര്‍ഷികം ആഘോഷിച്ചത് ഹമദില്‍ രക്തം ദാനം ചെയ്താണ്. ഡിസംബറില്‍ ജന്മദിനാഘോഷത്തിനും രക്തം ദാനം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം കോവിഡ് മൂര്ധന്യാവസ്ഥയില് രക്തത്തിന് ക്ഷാമം നേരിട്ടപ്പോള്‍ നൗഫല്‍ മുന്‍കൈയെടുത്ത് നിരവധി സംഘടനകളുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു.
നൗഫലിന്റെ അഭിപ്രായത്തില്‍ ഒരു വ്യക്തിക്ക് തന്റെ ജീവിതത്തില്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഹൃദയസ്പര്‍ശിയായ ജീവകാരുണ്യ പ്രവര്‍ത്തിയാണ് രക്തദാനം. ഒരു തുള്ളി രക്തത്തിന് ഒരു ജീവന് രക്ഷിക്കാന്‍ കഴിയും. അതുകൊണ്ടാണ് രക്തദാനം മഹാദാനമായി മാറുന്നത്. രക്തം ദാനം ചെയ്യുന്നതിന് സാധ്യമാവുന്ന എല്ലാവരും മുന്നോട്ട് വരണമെന്നും ഖത്തറിലെ സ്വകാര്യ കമ്പനിയില്‍ ബിഡിഎം ആയി ജോലി ചെയ്യുന്ന നൗഫല്‍ അഭ്യര്‍ഥിക്കുന്നു.
ഖത്തറില്‍ വിവിധ സംഘടനകളുടെ ഭാഗമായി സാമൂഹിക പ്രവര്‍ത്തന രംഗത്തും സജീവമായ നൗഫല്‍ ഖത്തര്‍ ചാരിറ്റി ഈ വര്‍ഷം ബലിപെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ ബലിയിറച്ചി വിതരണത്തില്‍ വൊളന്റിയറായും സേവനമുഷ്ടിച്ചിരുന്നു.
ഭാര്യ ഷബ്ന നൗഫലും മകന് ഇവാന് മുഹമ്മദും നൗഫലിനോടൊപ്പം ഖത്തറിലുണ്ട്.