Friday, January 28, 2022
HomeGulfQatarഖത്തറില്‍ വിദേശികള്‍ക്ക് വസ്തുക്കളുടെ ഉടമസ്ഥാവകാശം; പ്രത്യേക ഓഫിസ് തുറന്നു

ഖത്തറില്‍ വിദേശികള്‍ക്ക് വസ്തുക്കളുടെ ഉടമസ്ഥാവകാശം; പ്രത്യേക ഓഫിസ് തുറന്നു

ദോഹ: ഖത്തറില്‍ വിദേശികള്‍ക്ക് വസ്തുക്കളുടെ ഉടമസ്ഥാവകാശം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓഫീസ് ആരംഭിച്ചു. ഖത്തറിലെ പേളിലാണ് പുതിയ ഓഫിസ് തുറന്നതെന്ന് ജസ്റ്റിസ് മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു. ഖത്തറിലെ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം കൊണ്ടുവന്നത്.

ഒരു മണിക്കൂറിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക എന്നതാണ് ഓഫീസ് പ്രവര്‍ത്തിച്ചു തുടങ്ങുന്നതിലൂടെ ഉദ്ദേശിക്കുനന്നതെന്ന് മന്ത്രാലയം അധികൃതര്‍ വിശദീകരിച്ചു. പുതിയ നിയമം രാജ്യത്തെ വിദേശികള്‍ക്ക് ഖത്തറില്‍ നിക്ഷേപമിറക്കുന്നതിന് വലിയ പ്രോല്‍സാഹനം നല്‍കുമെന്നും അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു.

Office for Non-Qatari Real Estate Ownership launched

Most Popular