Sunday, January 23, 2022
HomeNewsfeedഖത്തറില്‍ ഇന്ന് 350ഓളം പുതിയ കോവിഡ് കേസുകള്‍; വീണ്ടും മരണം

ഖത്തറില്‍ ഇന്ന് 350ഓളം പുതിയ കോവിഡ് കേസുകള്‍; വീണ്ടും മരണം

ദോഹ: ഖത്തറില്‍(Qatar) ഇന്ന് 343 പേര്‍ക്ക് കോവിഡ്(covid19) സ്ഥിരീകരിച്ചു. 235 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 108 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 148 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,44,896
ആയി.

രാജ്യത്ത് ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 616. രാജ്യത്ത് നിലവില്‍ 2,923 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 18 പേര്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ ഒരാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 36 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 162 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.

24 മണിക്കൂറിനിടെ 7,701 ഡോസ് വാക്‌സിന്‍ കൂടി നല്‍കി. 2,40,154
ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകളാണ് ഇതുവരെ നല്‍കിയത്. വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 51,63,471 ഡോസ് വാക്‌സിനുകളാണ് ഖത്തറില്‍ വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Most Popular