Tuesday, January 25, 2022
HomeNewsfeedകോവിഡ് കേസുകള്‍ 500 കടന്നു; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 52 പേരെ; ഖത്തറില്‍ ആശങ്ക

കോവിഡ് കേസുകള്‍ 500 കടന്നു; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 52 പേരെ; ഖത്തറില്‍ ആശങ്ക

ദോഹ: ഖത്തറില്‍(Qatar) ഇന്ന് 542 പേര്‍ക്ക് കോവിഡ്(Covid19) സ്ഥിരീകരിച്ചു. 380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 162 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 162 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,45,348
ആയി.

രാജ്യത്ത് ഇന്ന് ഒരാള്‍ കൂടി മരിച്ചു. 67 വയസ്സുകാരനാണ് മരിച്ചത്. ആകെ മരണം 617 ആയി. രാജ്യത്ത് നിലവില്‍ 3,822 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 22 പേര്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ ആറുപേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 58 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 238 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.

24 മണിക്കൂറിനിടെ 11,373 ഡോസ് വാക്സിന്‍ കൂടി നല്‍കി. 2,64,234
ബൂസ്റ്റര്‍ ഡോസ് വാക്സിനുകളാണ് ഇതുവരെ നല്‍കിയത്. വാക്സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 51,93,431 ഡോസ് വാക്സിനുകളാണ് ഖത്തറില്‍ വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Most Popular