Friday, October 22, 2021
HomeGulfQatarഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; 240 പേര്‍ രോഗമുക്തി നേടി

ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; 240 പേര്‍ രോഗമുക്തി നേടി

ദോഹ: ഖത്തറില്‍ ഇന്ന് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയില്‍ കഴിഞ്ഞ 59 വയസുള്ള ആളാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 211 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,795 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 240 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,29,124 ആയി. രോഗം ബാധിച്ച് 378 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. 41 പേര്‍ തീവ്രപരിചരണത്തില്‍ കഴിയുന്നു.


 

Most Popular