ദോഹ: ഖത്തറിലേക്കുള്ള മുഴുവന്‍ വിമാനങ്ങളും ഇന്നുമുതല്‍ തന്നെ റദ്ദാക്കുന്നതായി ഗവണ്മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് ട്വിറ്ററില്‍ അറിയിച്ചു. എന്നാല്‍, ഖത്തരി പൗരന്മാരെ രാജ്യത്തേക്കു പ്രവേശിക്കാന്‍ അനുവദിക്കും. ഇവര്‍ 14 ദിവസത്തെ ക്വാരന്റൈന് വിധേയമാവണം.
ബുധനാഴ്ച്ച മുതല്‍ രാജ്യത്തേക്കുള്ള മുഴുവന്‍ വിമാനങ്ങളും റദ്ദാക്കുമെന്ന് ഇന്നലെ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തീരുമാനം ഇന്ന് മുതല്‍ തന്നെ നടപ്പാവുമെന്ന് അല്‍പ്പം മുമ്പാണ് അധികൃതര്‍ പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ ഉത്തരവിട്ടതനുസരിച്ച് ദോഹ അവസാന സ്റ്റോപ്പായുള്ള എല്ലാ വിമാന സര്‍വീസുകളും അടിയന്തരമായി നിര്‍ത്തിവയ്ക്കുന്നതായി ഖത്തര്‍ എയര്‍വെയ്സ് അറിയിച്ചു. ഖത്തര്‍ ടച്ച് ചെയ്തു പോവുന്ന കണക്ഷന് വിമാനങ്ങളെ നിയന്ത്രണം ബാധിക്കില്ല.