Monday, May 23, 2022
HomeNewsfeedകേള്‍വിക്കുറവുള്ളവര്‍ക്ക് പുതിയ സൗജന്യ സേവനവുമായി ഉരീദു

കേള്‍വിക്കുറവുള്ളവര്‍ക്ക് പുതിയ സൗജന്യ സേവനവുമായി ഉരീദു

ദോഹ: കേള്‍വിക്കുറവുള്ളവരെ സഹായിക്കാന്‍ ഖത്തറിലെ ടെലികോം സേവനദാതാവായ ഉരീദു പുതിയ റിങ് ബാക്ക് സേവനം ആരംഭിച്ചു. ഖത്തരി സെന്റര്‍ ഓഫ് സോഷ്യല്‍ കള്‍ച്ചറല്‍ ഓഫ് ദി ഡെഫുമായി സഹകരിച്ചാണ് സേവനം ഒരുക്കിയിരിക്കുന്നത്.

കേള്‍വിക്കുറവുള്ളവരെ ആരെങ്കിലും കോള്‍ ചെയ്താല്‍ മറുതലയ്ക്കല്‍ ഉള്ളയാളെ തനിക്ക് കേള്‍വിക്കുറവ് ഉള്ള കാര്യം ബോധ്യപ്പെടുത്താനും പകരം സന്ദേശം അയക്കുന്നതിന് അവസരം നല്‍കുന്നതിനുമുള്ള സംവിധാനമാണ് പുതിയ സേവനം ഒരുക്കുന്നത്. പുതിയ സര്‍വീസ് സൗജന്യമായി ആക്ടിവേറ്റ് ചെയ്യുന്നതിന് 191 എന്ന നമ്പറിലേക്ക് 92 എന്ന ടൈപ്പ് ചെയ്ത് എസ്എംഎസ് അയച്ചാല്‍ മതി.

Most Popular