Monday, October 25, 2021
HomeNewsfeedജൂണ്‍ 20 മുതല്‍ ഉരീദു സെല്‍ഫ് സര്‍വീസ് മെഷീനുകളില്‍ പഴയ ബാങ്ക് നോട്ടുകള്‍ സ്വീകരിക്കില്ല

ജൂണ്‍ 20 മുതല്‍ ഉരീദു സെല്‍ഫ് സര്‍വീസ് മെഷീനുകളില്‍ പഴയ ബാങ്ക് നോട്ടുകള്‍ സ്വീകരിക്കില്ല

ദോഹ: ഉരീദു സെല്‍ഫ് സര്‍വീസ് മെഷീനുകളില്‍ ജൂണ്‍ 20 മുതല്‍ പഴയ ഖത്തര്‍ കറന്‍സി സ്വീകരിക്കില്ല. ഇക്കാര്യമറിയിച്ച് കൊണ്ട് ഉരീദു ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് സന്ദേശമയച്ചു. ജൂണ്‍ 20ന് ശേഷം ഉരീദു സെല്‍ഫ് സര്‍വീസ് മെഷീനുകളില്‍ പുതിയ നോട്ടുകള്‍ മാത്രമേ സ്വീകരിക്കൂ എന്ന് അറിയിപ്പില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18ന് ഖത്തര്‍ പുതിയ ബാങ്ക് നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. ബാങ്കുകളില്‍ നിന്ന് പഴയ നോട്ടുകള്‍ മാറ്റി പുതിയ നോട്ടുകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തിയ്യതി ജൂലൈ 1 ആണ്. ഈ പശ്ചാത്തലത്തിലാണ് ജൂണ്‍ 20 മുതല്‍ പഴയ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് ഉരീദു അറിയിച്ചിരിക്കുന്നത്. അതേ സമയം, ബാങ്കുകളുടെ എടിഎമ്മുകളില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കുന്നത് തുടരും.
ALSO WATCH

Most Popular