കൊറോണ മുതലാക്കി തട്ടിപ്പുകാര്‍; ജാഗ്രത പാലിക്കാന്‍ ഉരീദു മുന്നറിയിപ്പ്

ദോഹ: കൊറോണ വൈറസുമായി ബന്ധപ്പെട്ട ആശങ്ക മുതലെടുത്ത് തട്ടിപ്പുകാര്‍ വിലസുന്നതായി ഉരീദുവിന്റെ മുന്നറിയിപ്പ്. ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കാനാണ് തട്ടിപ്പുകാരുടെ ശ്രമം.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു വേണ്ടിയെന്ന പേരില്‍ ഉപഭോക്താക്കളെ വിളിച്ച് വ്യക്തിഗത വിവരങ്ങളും മറ്റും ആവശ്യപ്പെടുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നതെന്ന് ഉരീദു ട്വിറ്ററില്‍ നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.