തണ്ണിമത്തന്റെ കൂടെ ഖത്തറിലേക്കു കടത്താന്‍ ശ്രമിച്ച രണ്ടര ടണ്‍ നിരോധിത പുകയില പിടികൂടി(വീഡിയോ)

ദോഹ: ഹമദ് തുറമുഖം വഴി ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ടര ടണ്‍ നിരോധിത പുകയില കസ്റ്റംസ് വിഭാഗം പിടികൂടി. വായില്‍ വയ്ക്കുന്ന 2,844 കിലോഗ്രാം പുകയിലയാണ് പിടികൂടിയത്.

1,896 പാക്കുകകളിലായി തണ്ണിമത്തനോടൊപ്പം കടത്താന്‍ ശ്രമിക്കവേയാണ് ഹമദ് തുറമുഖത്ത് വച്ച് പിടിയിലായത്. നിരോധിത വസ്തുക്കള്‍ രാജ്യത്തേക്ക് കടത്തുന്നതിനെതിരേ അധികൃതര്‍ പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശാരീരിക ചലനങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിച്ച് കള്ളക്കടത്തുകാരെ പിടികൂടാനുള്ള ആധുനിക സംവിധാനങ്ങള്‍ വിമാനത്താവളത്തിലും തുറമുഖത്തും അധികൃതര്‍ ഏര്‍പ്പടുത്തിയിട്ടുണ്ട്.