ഖത്തറില്‍ 95 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു

qatar covid vaccination

ദോഹ: ഖത്തറില്‍ 4.5 ദശലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം 45,15,730 ഡോസ് വാക്‌സിനുകളാണ് വിതരണം ചെയ്തത്.

രാജ്യത്ത് വാക്‌സിനേഷന് യോഗ്യരായവരില്‍(12 വയസ്സും അതിന് മുകളിലുള്ളവരും) 95 ശതമാനം പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 88.1 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചു. ആകെ ജനസംഖ്യയുടെ 82.5 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്. ഖത്തറിലെ ജനങ്ങളില്‍ 76.4 ശതമാനം പേര്‍ പൂര്‍ണമായും വാക്‌സിനെടുത്തു.
ALSO WATCH