ലേബര്‍ സിറ്റികളിലെ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ ഖത്തര്‍ സര്‍ക്കാര്‍ 400 കമ്പ്യൂട്ടറുകള്‍ നല്‍കും; 15 ലക്ഷം തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണം

MOTC better connection programme

ദോഹ: ലേബര്‍ സിറ്റികളിലുള്ള ക്വാറന്റീന്‍ താമസ കേന്ദ്രങ്ങളില്‍ ഖത്തര്‍ ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ബെറ്റര്‍ കണക്ഷന്‍ പ്രോഗ്രാം വഴി 400 കമ്പ്യൂട്ടറുകള്‍ നല്‍കും. തൊഴിലാളികള്‍ക്കിടയില്‍ കോവിഡ് ബോധവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.

15 ലക്ഷം പ്രവാസി തൊഴിലാളികള്‍ക്കിടിയില്‍ കോവിഡ് ബോധവല്‍ക്കരണം നടത്തുന്നതിന് ബെറ്റര്‍ കണക്ഷന്‍സ് പ്രോഗ്രാം പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. അഞ്ച് ഭാഷകളിലായി ടെക്സ്റ്റ് മെസേജുകളായും വീഡിയോ ആയും സന്ദേശമെത്തിക്കും.

ബെറ്റര്‍ കണക്ഷന്‍ പ്രോഗ്രാം വഴി നിലവില്‍ 1,692 വിവര സാങ്കേതിക വിദ്യാ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. 19,000 കമ്പ്യൂട്ടറുകള്‍ ഇതിനായി സംഭാവന ചെയ്തു. തൊഴിലാളികളുടെ ഹുക്കൂമി പോര്‍ട്ടല്‍ വഴി അഞ്ച് ഭാഷകളില്‍ ബോധവല്‍ക്കരണം നടത്തുന്നുണ്ട്. മറ്റു തൊഴിലാളികളിലേക്ക് വിവിധ തരത്തിലുള്ള അറിവ് പകരുന്നതിന് 50,000 തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കും.

Over 400 computers to be provided for self-isolation residences in labour cities