Sunday, December 4, 2022
HomeNewsfeedവിനോദവും വ്യായാമവും ഇനി വീട്ടുപരിസരത്ത്; ഖത്തറില്‍ നിരവധി അല്‍ഫുര്‍ജാന്‍ പാര്‍ക്കുകള്‍ വരുന്നു

വിനോദവും വ്യായാമവും ഇനി വീട്ടുപരിസരത്ത്; ഖത്തറില്‍ നിരവധി അല്‍ഫുര്‍ജാന്‍ പാര്‍ക്കുകള്‍ വരുന്നു

ദോഹ: താമസ കേന്ദ്രങ്ങളുടെ പരിസരപ്രദേശത്ത് തന്നെ പച്ചപ്പ് നിറഞ്ഞ പാര്‍ക്കുകള്‍ നിര്‍മിക്കാനുള്ള നിരവധി പദ്ധതികളുമായി ഖത്തര്‍ ബ്യൂട്ടിഫിക്കേഷന്‍ ഓഫ് റോഡ്‌സ് ആന്റ് പബ്ലിക് പ്ലേസസ് മേല്‍നോട്ട കമ്മിറ്റി. കാര്‍ സംസ്‌കാരത്തില്‍ നിന്ന് ആളുകളെ നടത്തത്തിലേക്കും സൈക്ലിങിലേക്കും ആകര്‍ഷിക്കാനായി ഒരുക്കുന്ന അയല്‍പക്ക പാര്‍ക്കുകള്‍ അല്‍ ഫുര്‍ജാന്‍ എന്ന പേരിലാണ് അറിയപ്പെടുകയെന്ന് കമ്മിറ്റി സെക്രട്ടറി എന്‍ജിനീയര്‍ അംന അല്‍ ബദര്‍ പറഞ്ഞു.

കുടുംബങ്ങളെ ആരോഗ്യകരമായ ജീവിതത്തിനും കായിക പരിശീലനത്തിനും പ്രേരിപ്പിക്കുകയാണ് അയല്‍പക്ക പാര്‍ക്കുകളുടെ ലക്ഷ്യം. സെന്‍ട്രല്‍ പാര്‍ക്കുകള്‍ക്കു പുറമേ ചെറിയ പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളായാണ് അല്‍ഫുര്‍ജാന്‍ പാര്‍ക്കുകള്‍ രൂപകല്‍പ്പന ചെയ്യുന്നത്.

പുതുതായി വരുന്ന പാര്‍ക്കുകള്‍ പരിസ്ഥിതിക്കും കാര്യമായി ഗുണംചെയ്യുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടര്‍ അബ്ദുല്‍ഹാദി അല്‍ മര്‍റി പറഞ്ഞു. മരങ്ങള്‍ വച്ച് പിടിപ്പിക്കുന്നതും പച്ചപ്പ് വര്‍ധിക്കുന്നതും അന്തരീക്ഷ മലിനീകരണവും ചൂടും കുറയ്ക്കും.
ALSO WATCH

Most Popular