Friday, October 7, 2022
HomeGulfQatarനാട്ടില്‍ പോകാനിരിക്കേ ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

നാട്ടില്‍ പോകാനിരിക്കേ ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: ഖത്തറില്‍ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ചെറുകുളം ഭദ്രകാളി ക്ഷേത്രത്തിന് സമീപം പാലാട്ട് കളം വീട്ടില്‍ എസ് ശശിധരന്‍ നായര്‍(61) ആണ് മരിച്ചത്. മന്നായി കോര്‍പറേഷന്‍ ജീവനക്കാരനായിരുന്നു. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച അദ്ദേഹം നാട്ടില്‍ പോകാനിരിക്കേ ആണ് മരണം.
ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ സ്‌പെഷ്യല്‍ എജുക്കേഷനല്‍ ടെക്‌നീഷ്യ ഗീതയാണ് ഭാര്യ. മക്കള്‍: രജത്, സിദ്ധാര്‍ഥ്. മൃതദേഹം നടക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Most Popular