Friday, October 7, 2022
HomeNewsഫലസ്തീൻ ഐക്യദാർഢ്യസംഗമം സംഘടിപ്പിച്ചു

ഫലസ്തീൻ ഐക്യദാർഢ്യസംഗമം സംഘടിപ്പിച്ചു

ദോഹ : ഫലസ്തീനിലെ ഷെയ്ഖ് ജർറാഹ് കുടിയൊഴിപ്പിക്കലിനെ ചെറുത്ത ഫലസ്തീൻ ജനതക്കുമേൽ വ്യോമാക്രമണം നടത്തിയ പശ്ചാത്തലത്തിൽ സി ഐ സി ദോഹ സോൺ ഫലസ്ഥീൻ ഐക്യദാർഢ്യ സംഗമം ഓൺലൈൻ ആയി സംഘടിപ്പിച്ചു.

ഹമാസിന്റെ റോക്കറ്റാക്രമണങ്ങൾക്ക് മറുപടി എന്ന നിലയിൽ മാധ്യമങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന, എന്നാൽ ആണും പെണ്ണും കുട്ടികളുമടക്കം 230 ൽ അധികം ഫലസ്തീൻ പൗരൻമാരുടെ അറുകൊലക്കിടയാക്കിയ സംഭവത്തിന്റെ യഥാർത്ഥ കാരണങ്ങൾ എന്തായിരുന്നു എന്ന് പെനിൻസുല സീനിയർ എഡിറ്റർ പി കെ നിയാസ്വ സ്തുതാവിവരണങ്ങളിലൂടെ സദസ്സുമായി പങ്കുവെച്ചു.

കൂടാതെ റമദാനിൽ സൂറ സബഇനെ അടിസ്ഥാന മാക്കി നടത്തിയ ഓൺലൈൻ പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയവരുടെ പേരുകൾ കോഓർഡിനേറ്റർ പി പി അബ്ദു റഹീം പ്രഖ്യാപിച്ചു. മുഹമ്മദ് ഫഹീമിന്റെ ഖുർ’ആൻ പാരായണത്തോടെ ആരംഭിച്ച സംഗമത്തിന് ദോഹ സോണൽ ജനറൽ സെക്രട്ടറി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ബഷീർ അഹമ്മദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് നാസ്സർ വേളം പരിപാടികൾ നിയന്ത്രിച്ചു. ജമിൽ ഫലാഹിയുടെ സമാപന ഭാഷണത്തോടെ പരിപാടി സമാപിച്ചു.

Most Popular