Monday, May 16, 2022
HomeGulfQatarഖത്തറിന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഫലസ്തീന്‍

ഖത്തറിന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഫലസ്തീന്‍

ദോഹ: ഖത്തറിലെത്തിയ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കൂടിക്കാഴ്ച നടത്തി. ഫലസ്തീന് എല്ലാകാലത്തും എല്ലാവിധ പിന്തുണയും സഹായവും നല്‍കുന്ന ഖത്തറിന് അദ്ദേഹം നന്ദി അറിയിച്ചു.

കൂടിക്കാഴ്ച്ചയില്‍ ഫലസ്തീനിലെ ഏറ്റവും പുതിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഫലസ്തീനുമായി ബന്ധപ്പെട്ട നിലവിലെ കാര്യങ്ങളും മിഡിലീസ്റ്റിലെ സമാധാനചര്‍ച്ചകള്‍ സംബന്ധിച്ചും മഹ്മൂദ് അബ്ബാസ് വിശദീകരിച്ചു. ഇരുരാജ്യവും തമ്മില്‍ വിവിധ മേഖലകളിലുള്ള സഹകരണം ശക്തമാക്കാനും ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും ഇരുനേതാക്കളും തീരുമാനിച്ചു.

അതേസമയം കിഴക്കന്‍ ജറൂസലം ആസ്ഥാനമാക്കി സ്വതന്ത്രഫലസ്തീന്‍ സ്ഥാപിക്കണമെന്നതാണ് ഖത്തറിന്റെ എല്ലാകാലത്തെയും നിലപാടെന്ന് അമീര്‍ അറിയിച്ചു. എന്നും ഫലസ്തീനുള്ള പിന്തുണ ഖത്തര്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Most Popular