ദോഹ: ഖത്തര്‍-ഫലസ്തീന് ഉഭയകക്ഷി ഉച്ചകോടിക്കായി ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഇന്ന് രാവിലെ ദോഹയിലെത്തി. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായുള്ള കൂടികാഴ്ചയാണ് ഫലസ്തീന് പ്രസിഡന്റിന്റെ ദോഹ സന്ദര്‍ശനത്തിന്റെ പ്രധാന അജണ്ട. ഇന്ന് വൈകിട്ട് അമീരി ദീവാനിയില്‍ മഹ്മൂദ് അബ്ബാസ് അമീറുമായി കൂടിക്കാഴ്ച നടത്തും. ഫലസ്തീനില്‍ നിന്നുമുള്ള ഒരു ഉന്നത സംഘവും അമീറിനെ സന്ദര്‍ശിക്കാന്‍ മഹ്മൂദ് അബ്ബാസിനെ അനുഗമിക്കുന്നുണ്ട്. ചില ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇസ്രായേലുമായി ഉഭയകകഷി ബന്ധം പരസ്യമാക്കിയതിന് പിന്നാലെയുള്ള ഫലസ്തീന് പ്രസിഡന്റിനെ സന്ദര്‍ശനം വളരെയധികം പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ കാണുന്നത്.