Sunday, December 4, 2022
HomeNewsfeedഅല്‍ വതന്‍ പരിശീലനം; ദോഹ മെട്രോ ഭാഗികമായി അടക്കും

അല്‍ വതന്‍ പരിശീലനം; ദോഹ മെട്രോ ഭാഗികമായി അടക്കും

ദോഹ: നാളെ ദോഹ മെട്രോ ഗ്രീന്‍ ലൈനില്‍ ഭാഗികമായി സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. നാളെ വൈകീട്ട് 3 മുതല്‍ രാത്രി 9 വരെ എജുക്കേഷന്‍ സിറ്റിക്കും അല്‍ റിഫയ്ക്കും ഇടയിലാണ് സര്‍വീസ് റദ്ദാക്കുക. അല്‍ വതന്‍ സംയുക്ത സുരക്ഷാ പരിശീലനത്തിന്റെ ഭാഗമായാണ് നടപടി.

ബാക്കിയുള്ള റൂട്ടുകളില്‍ മെട്രോ സര്‍വീസ് പതിവ് പോലെ തുടരും. 2022 ഫിഫ ലോക കപ്പിനുള്ള ഖത്തറിന്റെ സുരക്ഷാ ഒരുക്കങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് അല്‍ വതന്‍ പരിശീലനം സംഘടിപ്പിക്കുന്നത്.
ALSO WATCH

Most Popular