Monday, December 5, 2022
HomeGulfQatarവിട്ടുമാറാത്ത രോഗമുള്ളവര്‍ നോമ്പെടുക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടണം: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍

വിട്ടുമാറാത്ത രോഗമുള്ളവര്‍ നോമ്പെടുക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടണം: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍

ദോഹ: പ്രമേഹം, വൃക്ക തകരാറ്, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗാമുള്ളവര്‍ റമദാന്‍ വ്രതം ആരംഭിക്കുന്നതിന് മുമ്പ് ഡോക്ടറുമായി സംസാരിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) നിര്‍ദേശം. റമദാന്‍ വ്രതം എടുക്കാന്‍ ഉദ്ദേശിക്കുന്ന പ്രമേഹ രോഗികള്‍ ആരോഗ്യപരമായ അപകടങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ടെന്ന് എച്ച്എംസിയിലെ ഇന്റേണല്‍ മെഡിസിന്‍ ചെയര്‍മാന്‍ പ്രൊഫസര്‍ അബ്ദുല്‍ ബാദി അബൂ സമ്ര വ്യക്തമാക്കി. പല പ്രമേഹരോഗികള്‍ക്കും വ്രതം അനുഷ്ഠിക്കാന്‍ സാധിക്കുമെങ്കിലും ഭക്ഷണക്രമം, വ്യായാമം, മരുന്ന് ദിനചര്യകള്‍ എന്നിവയില്‍ മാറ്റം വരുത്തണമെങ്കില്‍ ഡോക്ടര്‍മാരോട് സംസാരിക്കേണ്ടതു നിര്‍ബന്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിട്ടുമാറാത്ത രോഗമുള്ളവര്‍, ദിവസേന മരുന്ന് ആവശ്യമുള്ളവര്‍ ഉള്‍പ്പെടെ ഭക്ഷണത്തിലും മരുന്ന് കഴിക്കുന്നതിലും മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് വൈദ്യോപദേശം തേടേണ്ടതാണ്.

Most Popular