Monday, December 5, 2022
HomeGulfQatarപിസിസി സര്‍ട്ടിഫിക്കറ്റ് പോലിസ് വെരിഫിക്കേഷന് ശേഷം മാത്രമെന്ന് ഇന്ത്യന്‍ എംബസി

പിസിസി സര്‍ട്ടിഫിക്കറ്റ് പോലിസ് വെരിഫിക്കേഷന് ശേഷം മാത്രമെന്ന് ഇന്ത്യന്‍ എംബസി

ദോഹ: പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്(പിസിസി) പോലിസിന്റെ പുതിയ വെരിഫിക്കേഷന്‍ കഴിഞ്ഞ ശേഷമേ ലഭ്യമാവൂ എന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി. കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനപ്രകാരമാണ് ഈ നടപടി. എല്ലാ വിഭാഗം അപേക്ഷകര്‍ക്കും ഇത് ബാധകമാണ്.

പിസിസി പോലിസ് വെരിഫിക്കേഷന് ശേഷം മാത്രമേ കിട്ടൂ എന്നതിനാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അപേക്ഷ നല്‍കണമെന്ന്് എംബസി അറിയിച്ചു. സാധാരണ ഗതിയില്‍ 24 മണിക്കൂറിനകം എംബസി പിസിസി അനുവദിച്ചിരുന്നു. റസിഡന്‍ഷ്യല്‍ സ്റ്റാറ്റസ്, പ്രത്യേക മേഖലകളിലെ ജോലികള്‍, ദീര്‍ഘകാല വിസ തുടങ്ങിയവയ്ക്കാണ് പിസിസി ആവശ്യമായി വരുന്നത്.

പിസിസി എന്നത് നാട്ടിലേക്കു മടങ്ങാനായി കാത്തിരിക്കുന്ന ഇന്ത്യക്കാരുമായി ബന്ധപ്പെട്ടതല്ലെന്നും ഇത് കോണ്‍സുലാര്‍ സേവനങ്ങളുടെ ഭാഗമായുള്ളതാണെന്നും എംബസി മറ്റൊരു ട്വീറ്റില്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരവധി പേര്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്നാണ് എംബസിയുടെ വിശദീകരണം.

pcc-issued-only-after-fresh-police-verification


 

Most Popular