സമാധാനം സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം പി സി എഫ് 

കേരളത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമാധാനം വീണ്ടെടുക്കാനും രാഷ്ട്രീയ കൊലപാതകങ്ങൾ ഇല്ലാതാക്കാനും രാഷ്ട്രീയകക്ഷികളും മത സാമൂഹിക സാംസ്ക്കാരിക രംഗത്തുള്ളവരും   ഒരുമിച്ച് കൈകോർത്ത് നിൽക്കേണ്ട സമയമാണ് നമ്മുടെ മുന്നിലുള്ളതെന്ന് ഖത്തർ പി സി എഫ് കമ്മിറ്റി ആവശ്യപ്പെട്ടു
പോലീസിലെ ചിലരുടെ മനോഭാവവും നിഷ്ക്രിയത്വവും ഏകപക്ഷീയമായ പെരുമാറ്റവുമാണ് അക്രമസംഭവങ്ങളും കൊലപാതകങ്ങളും കൂടാൻ കാരണമാകുന്നതെന്നും  അക്രമികളെ മുഖം നോക്കാതെ അമർച്ച ചെയ്യാൻ ഭരണകൂടങ്ങൾ തയ്യാറാക്കണമെന്ന് കഴിഞ്ഞ ദിവസം നാസ്‌ക്കോ റസ്റ്റാറൻഡിൽ കൂടിയ പി.സി.എഫ് പ്രവർത്തക സംഗമം ആവശ്യപ്പെട്ടു.
അണ്ടൂർക്കോണം നൗഷാദ് അദ്ധ്യക്ഷത വഹിച്ചു ഖരീം തിണ്ടലം, ശഫാഅത്ത് വെളിയംകോട് , ഫസൽ കാസർക്കോട്, ഷിഹാബ് ആലപ്പുഴ, ഷാജഹാൻ മാരാരിത്തോട്ടം, സൈഫു നന്നമ്പ്ര തുടങ്ങിയവർ പ്രസംഗിച്ചു