ദോഹ: ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ലഭിച്ചിരുന്ന സൗജന്യ കോവിഡ് 19 പി.സി.ആര്‍ പരിശോധന ഖത്തറിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ പി.സി.ആര്‍ പരിശോധന ഒഴിവാക്കാന്‍ ഇന്ത്യന്‍ എംബസി അടിയന്തിരമായി ഇടപെടണമെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു. ഒരാള്‍ക്ക് മിനിമം 400 റിയാല്‍ ചെലവ് വരുന്ന പി.സി.ആര്‍ പരിശോധന നിലവിലെ സാഹചര്യത്തില്‍ സാധാരണക്കാര്‍ക്കും, വലിയൊരളവോളം കുടുംബാംങ്ങള്‍ക്കും ഭാരിച്ച സാമ്പത്തികച്ചെലവ് ഉണ്ടാക്കുന്നതാണെന്നും കൊറോണ പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്ക് പി.സി.ആര്‍ പരിശോധനയില്ലാതെ രാജ്യത്ത് നിന്നും പുറത്തേക്ക് യാത്ര ചെയ്യുവാനുള്ള സത്വര നടപടികള്‍ കൈക്കൊള്ളണമെന്നും ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ഹുസൈന്‍ മുഹമ്മദ് യു, സെക്രട്ടറി അന്‍ഫസ് നന്മണ്ട, ട്രഷറര്‍ ഇസ്മായില്‍ വില്യാപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.