ഖത്തറില്‍ ആക്ടിവിസ്റ്റുകളായി അറിയപ്പെട്ടിരുന്ന രണ്ട് മലയാളികള്‍ക്കെതിരേ ബാല ലൈംഗിക പീഡന ആരോപണം

namoos and nadi

ദോഹ: ഖത്തറില്‍ ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ആയി അറിയപ്പെട്ടിരുന്ന രണ്ട് മലയാളികള്‍ക്കെതിരേ ബാല ലൈംഗിക പീഡന ആരോപണം. നദി ഗുല്‍മോഹര്‍ എന്ന എന്നറിയപ്പെടുന്ന നദീറിനെതിരേയും കോഴിക്കോട് സ്വദേശിയായ നാമൂസ് എന്നറിയപ്പെടുന്ന മന്‍സൂറിനെതിരേയുമാണ് ആരോപണം.

ആരോപണവുമായി ബന്ധപ്പെട്ട് നദി ഗുല്‍മോഹറിനെതിരെ കോഴിക്കോട് റൂറല്‍ എസ്പിക്ക് പരാതി നല്‍കി. പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് ആക്ഷേപം. പീഡന വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് തെളിവായി നല്‍കി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് പരാതി നല്‍കിയത്.

സോഷ്യല്‍മീഡിയയിലൂടെ നിരവധി പേരാണ് നദിക്കെതിരേയും നാമൂസിനെതിരേയും ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. ആരോപണമുന്നയിച്ചവരില്‍ ഖത്തറിലെ സാംസ്‌കാരിക, മാധ്യമ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യുവതികളും ഉള്‍പ്പെടുന്നു. നിരവധി കുട്ടികളേയും, യുവതികളേയും ഇരുവരും പീഡിപ്പിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. താമസിക്കാന്‍ ഇടം നല്‍കിയ സുഹൃത്തുക്കളുടെ വീട്ടിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന് കുറിപ്പുകളില്‍ പറയുന്നു. അതിനെത്തുടര്‍ന്ന് മാനസിക വിഷമമനുഭവിക്കുന്നവരുടെ അവസ്ഥകളും പേര് വെളിപ്പെടുത്താതെ പോസ്റ്റുകളില്‍ പറയുന്നുണ്ട്. ഇതേത്തുടര്‍ന്ന് നിരവധി പേര്‍ ഇരുവര്‍ക്കുമെതിരേ രംഗത്ത് വന്നു.

മോശമായി പെരുമാറാന്‍ ശ്രമിച്ചുവെന്നും, നിര്‍ബന്ധിച്ചപ്പോള്‍ തല്ല് കൊടുക്കേണ്ടി വന്നുവെന്ന യുവതിയുടെ വെളിപ്പെടുത്തലുകള്‍ കൂടി വന്നതോടെ സോഷ്യല്‍മീഡിയയില്‍ വിഷയം വലിയ ചര്‍ച്ചയായി. ഇതേത്തുടര്‍ന്നാണ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ നേത്യത്വത്തിലുള്ള കൂട്ടായ്മ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. റൂറല്‍ എസ്പി കൂടുതല്‍ അന്വേഷണത്തിന് വേണ്ടി പരാതി ബാലുശ്ശേരി പോലീസിന് കൈമാറിയിട്ടുണ്ട്.

നാമൂസ് അവനെ വിശ്വസിച്ച് സ്വന്തം പോലെ കരുതി സ്വാതന്ത്ര്യം കൊടുത്ത ഒരു വീട്ടിലെ മൈനറായ കുട്ടിയെ കൃത്യമായ പ്ലാനിംഗോടു കൂടി സെക്ഷ്വലി പലതവണ അബ്യൂസ് ചെയ്തുവെന്ന് ബോധ്യപ്പെട്ടതായി ഖത്തറിലെ ഇടത് സാംസ്‌കാരിക പ്രവര്‍ത്തകനായ ഷംസുദ്ദീന്‍ പോക്കര്‍ ഫേസ്ബുക്കില്‍ ആരോപിച്ചു.
ലിബറല്‍ ആയി നില്‍ക്കുന്ന സ്ത്രീകളും അവരുടെ പെണ്‍കുഞ്ഞുങ്ങളുമാണ് ഇവരുടെ ടാര്‍ഗറ്റെന്ന് ഖത്തറിലെ മറ്റൊരു ആക്ടിവിസ്റ്റായ ശ്രീകല പ്രകാശന്‍ ഫേസ്ബുക്കില്‍ എഴുതി.

നാമൂസിനെതിരേ ഷംസുദ്ദീന്‍ പോക്കറും ശ്രീകല പ്രകാശും എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഷംസുദ്ദീന്‍ പോക്കര്‍ എഴുതുന്നു

‘നാമൂസ് പെരുവള്ളൂര്‍’
വര്ഷങ്ങളോളം ഖത്തറിലായിരുന്നു.
പുസ്തകം വായിക്കുന്നതിനു ഖത്തറില്‍ ശമ്പളം നല്‍കുന്ന കമ്പനികളൊന്നുമില്ലാത്തതിനാല്‍, ഉണ്ടാക്കിയെടുത്ത സഹൃദങ്ങളുടെ തണലില്‍ ജീവിച്ചുവന്നു. നിശ്ചിത ഇടവേളകളിലൂടെ മതിയായകാരണം ബോധിപ്പിച്ചു നിരന്തരം പണം പിരിച്ചെടുത്തു. കൊടുക്കുന്നതില്‍ ആളുകള്‍ക്ക് പൊതുവെ മടിയൊന്നുമുണ്ടായിരുന്നില്ല. സൗമ്യന്‍, പൊതുകാര്യതത്പരന്‍,
പുസ്തകങ്ങളോട് അടങ്ങാത്ത വിശപ്പാണ് ഇവനെന്നുവരെ ആരോ എഴുതിയിരുന്നു.

സൗഹൃദങ്ങളില്‍ നിന്ന് പിരിവെടുത്തു ‘സൂചിക ബുക്‌സ്’ എന്ന സ്ഥാപനം തുടങ്ങി, ഇപ്പോള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് പരിസരത്തുള്ള ‘കരുവാങ്കല്ല്’ എന്ന ഗ്രാമത്തിലുണ്ട്.
‘കരുവാങ്കല്ല് സാംസ്‌കാരിക വേദി’ (കൊസാവ) എന്ന ഗ്രാമീണ സംഘടനയുടെ സെക്രട്ടറിയാണ് എന്നാണറിവ്. (ഈ അടുത്തനാള്‍വരെ സൂചിക ബുക്‌സിന്റെ പുരോഗതിയ്ക്കായി ഖത്തര്‍ സൗഹൃദങ്ങളില്‍ നിന്ന് പണപ്പിരിവ് തുടര്‍ന്നു).

കുഞ്ഞുങ്ങളെ നശിപ്പിക്കാന്‍ തക്കം നോക്കി നടക്കുന്ന, അമര്‍ അക്ബര്‍ ആന്റണി എന്ന സിനിമയിലെ വി.കെ.ശ്രീരാമന്‍ അവതരിപ്പിച്ച ‘മാഷ്’ എന്ന നീച കഥാപാത്രത്തെ ഓര്‍മയില്ലേ
അത്തരമൊരു നീച ജന്മമാണ് ഈ നാമൂസ് പെരുവള്ളൂര്‍ എന്ന് ഇപ്പോള്‍ ബോധ്യം വന്നിരിക്കുന്നു. സാമൂഹ്യ ജീവിതത്തിന്റെ യാതൊരുവിധപരിസരത്തും ഈ നികൃഷ്ടജീവിയെ അടുപ്പിക്കരുതെന്നു പൊതുസമൂഹത്തോടു മുന്നറിയിപ്പ് നല്‍കുന്നു.


ശ്രീ കല പ്രകാശന്‍ എഴുതുന്നു

നദി ( നദീര്‍ ) വിചാരണ ചെയ്യപ്പെടുന്ന ഇടങ്ങളില്‍ ഒന്നും കാണാത്ത ഒരാള്‍ കൂടെയുണ്ട് നാമൂസ് എന്ന പേരില്‍ അറിയപ്പെടുന്ന മന്‍സൂര്‍. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി അവനെ അറിയാം. ദാരിദ്ര്യത്തില്‍ നിന്ന സമയത്തു സഹായിച്ചിട്ടുണ്ട്, സൂചിക ബുക്‌സ് തുടങ്ങിയ സമയത്തു ഉള്‍പ്പെടെ പല സാഹചര്യങ്ങളിലും ഒപ്പം നിന്നിട്ടുണ്ട്. പല സുഹൃത്തുക്കളെയും തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു എന്നുള്ളത് അവരുടെ മിടുക്ക് ആണോ എന്റെ കഴിവില്ലായ്മയാണോ എന്നറിയില്ല. ഇനിയും എഴുതിയില്ലായെങ്കില്‍ എന്റെ നൈതികത എനിക്ക് നഷ്ടമാകും.

നദിയിലോ നാമൂസിലോ ഒതുങ്ങി പോകുന്നതല്ല ഇതിന്റെ വേരുകള്‍. ലിബറലിസത്തിന്റെയും ഇടതു പൊളിറ്റിക്‌സിന്റെയും ഇടങ്ങളിലേക്ക് ആരും അറിയാതെ നുഴഞ്ഞു കയറിയിട്ടുള്ള നിരവധി ലൈംഗിക അരാജകവാദികള്‍ ഉണ്ട്. അവരുടെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരകളെ കിട്ടുകയെന്ന ഉദ്യമത്തിന് വേണ്ടിയാണ് പുരോഗമന, ഇടതു ഇടങ്ങള്‍ അവര്‍ ഹൈജാക്ക് ചെയ്തു തങ്ങളുടേതാക്കുന്നതു. പല പുരോഗമന സമരങ്ങളും അവരിലേക്ക് ചുരുങ്ങി പോവുകയും യഥാര്‍ഥ ലക്ഷ്യങ്ങള്‍ കാണാതെ പോവുകയും ചെയ്യുന്നുണ്ട്. ആരും ശ്രദ്ധിക്കുന്നില്ലെന്നു മാത്രം. അറിഞ്ഞാലും മിണ്ടുകയുമില്ല.

ലിബറല്‍ ആയി നില്‍ക്കുന്ന സ്ത്രീകളും അവരുടെ പെണ്‍കുഞ്ഞുങ്ങളും ആണ് ഇവരുടെ ടാര്‍ഗറ്റ്. പുരുഷ സ്ത്രീ ബന്ധങ്ങളെ കുറിച്ചൊക്കെ ഇവര്‍ വാചാലരാവും. അങ്ങ് ഉഗാണ്ടയിലെ ഏതെങ്കിലും പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്നതിനു എതിരെ പോലും എഴുതിക്കളയും. സ്ത്രീ വിമോചനത്തിനായി സ്ത്രീയേക്കാള്‍ കൂടുതല്‍ ഫിലോസഫി പറഞ്ഞു കളയും. കൂട്ടിനായിട്ട് നീഷേ, ദെറീദ തുടങ്ങി സകല ബൗദ്ധികതയും കുടഞ്ഞിടുകയും ചെയ്യും. ഒന്നടുത്തു സംസാരിച്ചു തുടങ്ങിയാല്‍ ‘പ്രണയം’ ബാധിക്കുകയും പിറ്റേന്ന് മുതല്‍ ‘കളി’ ചോദിച്ചു തുടങ്ങുകയും ചെയ്യും. ഇവരോട് താല്‍പ്പര്യം ഇല്ലെന്നു പറഞ്ഞാലും നിരന്തരമായി follow ചെയ്തു കൊണ്ടേയിരിക്കും. പെണ്ണിനെ സംബന്ധിച്ച് ഇതവളോട് മാത്രെമേ ചോദിച്ചിട്ടുള്ളൂ എന്ന് ഉറപ്പിലും ആയിരിക്കും. വീഴുന്നവരും ഉണ്ട് വീഴാതെ വഴുതുന്നവരുമുണ്ട്.

ഇനി അടുത്ത കൂട്ടര്‍ പീഡോഫീലിയ ഉള്‍പ്പെടെയുള്ള സകല ലൈംഗിക വൃത്തികേടുകളെയും ഫിലോസഫിയിലൂടെ ന്യായീകരിച്ചുകളയും. ഇവരുടെയൊപ്പം നില്‍ക്കാന്‍ പെണ്‍കുട്ടികളും ഉണ്ടെന്നുള്ളതില്‍ നിന്നും എത്രമാത്രം കരിഷ്മ ഇവര്‍ provide ചെയ്യപ്പെടുന്നുണ്ടെന്നു മനസിലാകും. എവിടെയെന്തു ക്രൈം നടന്നാലും Foucault, Camus തുടങ്ങി സാര്‍ത്രിന്റെ existentialism വരെയെത്തിച്ചു പിടിച്ചു ന്യായീകരിക്കും. ഒരല്‍പ്പം വായനയൊക്കെ ഉള്ള പെണ്‍കുട്ടികളെ ആശയക്കുഴപ്പത്തില്‍ ചാടിച്ചു ഇവരുടെയൊപ്പം കൂട്ടുകയും ചെയ്യും. ഈ കേസിലും ന്യായങ്ങളുമായി അവരിറങ്ങിയിട്ടുണ്ട്.

ഈ ഒരു sexual അനാര്‍ക്കിസത്തിനു എതിരെ ആയിരിക്കണം പെണ്ണ് പോരാടേണ്ടത്. ഒരു ആറു മാസത്തിനപ്പുറം ഈ രണ്ടു പേര്( നദിയും നാമൂസും ) വിസ്മൃതമാവുകയും പൊതുവിടങ്ങള്‍ അപ്പോഴും ഇവരെ പോലെയുള്ളവര്‍ കൈയടക്കുകയും ചെയ്തു കൊണ്ടിരിക്കും. ഇടതു പക്ഷം ശ്രദ്ധിക്കുക. ഇത്തരക്കാര്‍ ഇടതു മുഖം മൂടി ധരിച്ചു കടന്നു കൂടാന്‍ സാധ്യതയുണ്ട്. അതിനെ ചെറുത് നില്‍ക്കേണ്ടത് സഖാക്കളുടെ ആവശ്യമാണ്. സഖാക്കളെന്നു പറഞ്ഞു സംരംക്ഷിക്കാന്‍ നില്‍ക്കരുത്. കാരണം നാളെ ഇവരുടെ ഇര നിങ്ങളുടെ വീട്ടിലെ പെണ്‍കുട്ടികള്‍ ആയിരിക്കും.
ഞങ്ങള്‍ സ്ത്രീകളിലെ ഉയര്‍ന്ന മാനവിക ബോധവും, സ്‌നേഹവും, കരുണയും ഒക്കെയാണ് മൈരുകളെ നിന്നെയൊക്കെ ഒപ്പം ചേര്‍ത്ത് നിര്‍ത്തുന്നത്. അല്ലാതെ ‘ കളിക്കാന്‍ ‘ ഉള്ള ആഗ്രഹം കൊണ്ടല്ല.