ഹാന്‍ഡ് സാനിറ്റൈസറുകള്‍ കാറില്‍ ഉപേക്ഷിക്കരുത്

hand sanitiser

ദോഹ: ഹാന്‍ഡ് സാനിറ്റൈസറുകള്‍ കാറില്‍ ഉപേക്ഷിച്ച് പോകരുതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്. ഉയര്‍ന്ന ചൂടില്‍ ഇതില്‍ ഉള്ള ആല്‍ക്കഹോള്‍ തീപ്പിടിത്തത്തിന് കാരണമാകുമെന്നാണ് മുന്നറിയിപ്പ്.

മിക്ക ഹാന്‍ഡ് സാനിറ്റൈസറുകളിലെയും ചേരുവകള്‍ ഐസോപ്രൊപ്പൈല്‍ ആല്‍ക്കഹോള്‍, എഥനോള്‍, എന്‍-പ്രൊപ്പനോള്‍ എന്നിവയാണ്. ഇത് അങ്ങേയറ്റം തീപ്പിടിത്ത സാധ്യതയുള്ള രാസവസ്തുക്കളാണ്. വെയിലത്ത് പാര്‍ക്ക് ചെയ്തിട്ടുള്ള കാറിനകത്തെ ചൂട് ഇത്തരം വസ്തുക്കള്‍ പൊട്ടിത്തെറിക്കാന്‍ കാരണമായേക്കും.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് ആളുകള്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്നത് സര്‍വ്വസാധാരണമായതിനെ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

People in Qatar told not to leave hand sanitisers in cars