ദോഹ: ഖത്തറില്‍ ഇന്ധന വില കുറയുന്നത് തുടരുന്നു. പ്രീമിയം പെട്രോള്‍ ലിറ്ററിന് ഒരു റിയാലായതായി ഖത്തര്‍ പെട്രോളിയം അറിയിച്ചു.
ഏപ്രലില്‍ ലിറ്ററിന് 1.25 റിയാല്‍ ഉണ്ടായിരുന്നതാണ് മെയ് മാസം ഒരു റിയാലായി കുറയുന്നത്. സൂപ്പര്‍ പെട്രോള്‍ 1.3 റിയാലില്‍ നിന്ന് 1.05 റിയാലായി. ഡീസല്‍ വിലയും കാര്യമായി കുറഞ്ഞു. ഏപ്രിലില്‍ 1.3 റിയാല്‍ ഉണ്ടായിരുന്നത് അടുത്ത മാസം മുതല്‍ 1.05 റിയാലാവും. കൊറോണ വ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര എണ്ണ വിപണിയില്‍ ഉണ്ടായ പ്രതിസന്ധിയാണ് വില കുറയാന്‍ ഇടയാക്കുന്നത്.
Qatar Petroleum (QP) on Thursday announced the diesel and gasoline prices for the month of May 2020. The prices of both gasoline and diesel decreased compared to those of April 2020.