‘പെയ്തൊഴിയാത്ത ഓർമക്കാലം’: പുസ്തകപ്രകാശനം ചെയ്തു

മുഹമ്മദ് ഹുസൈന്‍ വാണിമേലിന്റെ ഓര്‍മകളും അനുഭവക്കുറിപ്പുകളും നിരീക്ഷണങ്ങളും കോര്‍ത്തിണക്കിയ പുസ്തകം ‘പെയ്‌തൊഴിയാത്ത ഓര്‍മക്കാലം’ ഖത്തറില്‍ പ്രകാശനം ചെയ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ QISH (ഖത്തര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പീച് & ഹിയറിങ്ങ് ) കോണ്ഫറന്‍സ് ഹാളില്‍ നടന്ന ലളിതമായ ചടങ്ങില്‍ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. കെ സി. സാബു, QISH CEO നിയാസ് കാവുങ്ങലിനു പുസ്തകം കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്.

കവി തന്‍സീം കുറ്റ്യാടി, കലാ-സാസ്‌കാരിക പ്രവര്‍ത്തകനായ സുനില്‍ പെരുമ്പാവൂര്‍, അസ്ലം കൊടുമയില്‍ , ശമീല്‍ അഹമ്മദ്, സലാഹ് കാലിക്കറ്റ്, ഷമീം, രചയിതാവ് ഹുസൈന്‍ വാണിമേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.