ദോഹ: കൊറോണ വൈറസ് ബാധയെ നേരിടുന്നതിന്റെ ഭാഗമായി ഖത്തറിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മുന്‍കരുതല്‍ നടപടികള്‍. ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ അപ്പോയിന്മെന്റുകള് റീഷെഡ്യൂള്‍ ചെയ്യുന്നതിനും റഗുലര്‍ ശസ്ത്രക്രിയകള്‍ മാറ്റി വയ്ക്കുന്നതിനും പുതിയ ടെലിഫോണ്‍ സര്‍വീസ് ആരംഭിച്ചു. ആശുപത്രികളില്‍ കൂടുതല്‍ ബെഡ്ഡുകള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് നടപടി.
ഹമദ് ആശുപത്രിയില്‍ സന്ദര്‍ശന സമയം 15 മിനിറ്റ് മാത്രമാക്കി ചുരുക്കി. അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ സന്ദര്‍ശനം അനുവദിക്കൂ.
രാജ്യത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നാളെ മുതലുള്ള എല്ലാ അപ്പോയിന്മെന്റുകളും റദ്ദാക്കാന്‍ തീരുമാനിച്ചു. ശിശുരോഗ വിഭാഗം, വാക്സിനേഷന് വിഭാഗം, അര്ജന്റ് റേഡിയോളജി വിഭാഗം തുടങ്ങിയവ ഒഴികെയുള്ള അപ്പോയിന്‍മെന്റുകളാണ് റദ്ദാക്കിയത്.