Wednesday, December 1, 2021
HomeEdiotrs Pickഖത്തറില്‍ പിങ്ക് നദി; അധികൃതര്‍ പരിശോധന നടത്തുന്നു(വീഡിയോ)

ഖത്തറില്‍ പിങ്ക് നദി; അധികൃതര്‍ പരിശോധന നടത്തുന്നു(വീഡിയോ)

ദോഹ: ഖത്തറിന്റെ വടക്ക് ഭാഗത്ത് മരുഭൂമിയില്‍ കണ്ടെത്തിയ പിങ്ക് നദി സോഷ്യല്‍ മീഡിയയില്‍ വൈറലായി. നദിയുടെ ചിത്രങ്ങളും വീഡിയോകളും പലരും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.(Pink water body in northern Qatar )
pink water body in qatar1വെള്ളത്തിന് എന്ത് കൊണ്ടാണ് പിങ്ക് നിറം വന്നതെന്ന് വ്യക്തമല്ല. പരിസ്ഥിതി മന്ത്രാലയം ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്.

നദിയുടെ വീഡിയോ ട്വിറ്റര്‍ യൂസര്‍ മുഹമ്മദ് അബ്ദുല്‍ മുഹ്‌സിന്‍ അല്‍ ഫയ്യാദ് പോസ്റ്റ് ചെയ്തു. അതിന് പിന്നാലെയാണ് അധികൃതര്‍ സ്ഥലത്തെത്തി സാംപിള്‍ ശേഖരിച്ചത്.


മഴ കുറവായതിനാല്‍ വെള്ളത്തില്‍ ഉപ്പിന്റെ അംശം കൂടിയിട്ടുണ്ടാവാമെന്ന് ചില പരിസ്ഥിതി വിദഗ്ധര്‍ വിശദീകരിക്കുന്നു. ഉപ്പ് വെള്ളം ഇഷ്ടപ്പെടുന്ന ബാക്ടീരിയകളും ആല്‍ഗകളും ഇതോടെ സജീവമാവുകയും പിങ്ക് നിറം പുറത്തുവിടുകയും ചെയ്തതാവാമെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ALSO WATCH

Most Popular